മധുരയില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലുമലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ സജീദ് സലിം, നൂര്‍ജഹാന്‍,ഖദീജ ഫിറോസ്,സജീന ഫിറോസ് എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ തിരുമംഗലം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഫാത്തിമ, ആയിഷ എന്നിവര്‍ ഇതെ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്.
രാവിലെ ആറരയ്ക്കായിരുന്നു അപകടം. മരിച്ച നാലുപേരും കുടുംബാംഗങ്ങളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹന ടിപ്പര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു.