‘നാദിര്‍ഷക്ക് പങ്കുണ്ടോയെന്ന് വിഐപി പറയട്ടെ’; ഇല്ലെങ്കില്‍ വിസ്താര സമയത്ത് താന്‍ പറയാമെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ പ്രതിയാണോയെന്ന് വിഐപി പറയെട്ടെയെന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി. വിഐപി പറഞ്ഞില്ലെങ്കില്‍ വിസ്താര സമയത്ത് താന്‍ പറയുമെന്നും സുനി പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ പൊലീസ് വീണ്ടും നീക്കം നടത്തുന്നതിനിടെയാണ് സുനിയുടെ പ്രതികരണം. വിയ്യൂര്‍ ജയിലില്‍ നിന്നും കാക്കനാട്ടെ ജയിലിലേക്ക് തന്നെ മാറ്റണമെന്നും സുനി കോടതിയില്‍ ആവശ്യപ്പെട്ടു. വിയ്യൂര്‍ ജയിലില്‍ വേണ്ടത്ര സൗകര്യമില്ലെന്നാണ് സുനിയുടെ വാദം. ജാമ്യാപേക്ഷയും ജയില്‍ മാറ്റ അപേക്ഷയും കോടതി 14 ന് പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.