‘ജിഎസ്ടി കേരളത്തിന്റെ വരുമാനം വര്‍ധിപ്പിച്ചു’; ജൂലൈയില്‍ 20 ശതമാനം നികുതി വര്‍ധനയുണ്ടായെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ചരക്ക് സേവന നികുതി(ജിഎസ്ടി) സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള മേളയുടെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജൂലൈയിലെ പ്രാഥമിക കണക്ക് പ്രകാരം തന്നെ 1400 കോടിയോളം രൂപ ലഭിച്ചു. ഇതില്‍ സംസ്ഥാനത്തിനുളള നേരിട്ട് വിഹിതമായി 770 കോടി രൂപ ലഭിച്ചു.
മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ പേരില്‍ പിടിച്ച നികുതിയും ഇത്രതന്നെ വരും. അതുകൂടി ചേരുമ്പോള്‍ വരുമാനം 1400 കോടി രൂപ കവിയും. അവസാന കണക്കനുസരിച്ച് വരുമാനം 1600 കോടിയോളം രൂപ വരും. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ലഭിച്ചത് 1200 കോടി രൂപയാണ്. ഇതനുസരിച്ച് 20 ശതമാനം നികുതി വര്‍ധന കേരളത്തിനുണ്ടായെന്നും അദ്ദേഹം പറയുന്നു.

© 2024 Live Kerala News. All Rights Reserved.