ഓണം ചിയേഴ്‌സ് 484 കോടി!; മദ്യ വില്‍പ്പന ഇത്തവണ റെക്കോര്‍ഡ് എന്ന് ബെവ്‌കോ

ഇക്കൊല്ലവും ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബിവറേജസ് കോര്‍പ്പറേഷന്‍. തിരുവോണ ദിവസം മാത്രം ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 48.42 കോടിയുടെ മദ്യം. ഉത്രാട ദിവസത്തെക്കാള്‍ കുറവായിരുന്നു തിരുവോണ ദിവസത്തെ വില്‍പ്പന. ഉത്രാടത്തിന് സംസ്ഥാനത്ത് 71 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന കൂടി. 45 കോടിയുടെ മദ്യമാണ് കഴിഞ്ഞ തിരുവോണത്തിന് വിറ്റത്.
484.22 കോടിരൂപയുടെ മദ്യമാണ് അത്തം മുതല്‍ തിരുവോണം വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് വിറ്റത് 450 കോടി രൂപയുടെ മദ്യമാണ്.

© 2024 Live Kerala News. All Rights Reserved.