അന്‍വറിന്റെ വിവാദ പാര്‍ക്കിനടുത്ത് യുവാക്കള്‍ക്ക് മര്‍ദ്ദനം: രണ്ട് പൊലീസുകാര്‍ അടക്കം 14 പേര്‍ക്കെതിരെ കേസെടുത്തു; താമരശേരി സിഐ അന്വേഷിക്കും

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരും പ്രദേശവാസികളായ 12 പേരും അടക്കം മൊത്തം 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് കോഴിക്കോട് റൂറല്‍ എസ്പി അറിയിച്ചു. താമരശേരി സിഐക്കാണ് കേസിന്റെ അന്വേഷണചുമതലയെന്നും അദ്ദേഹം പറഞ്ഞു.
തിരുവോണദിവസമായ ഇന്നലെയാണ് അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപത്ത് വെച്ച് വിനോദസഞ്ചാരികളായ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് നാട്ടുകാരും യുവാക്കളും ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചതെന്ന് യുവാക്കള്‍ പറയുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ നാലു യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് പരിസരവാസികള്‍ മര്‍ദിക്കുകയായിരുന്നു. പൊലീസിനോട് പരാതി പറഞ്ഞപ്പോള്‍ നടുറോഡില്‍ മുട്ടുകുത്തിച്ച് നിര്‍ത്തിയെന്നും മര്‍ദിച്ചെന്നും യുവാക്കള്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.