കാവ്യയുടെ വാദങ്ങള്‍ പൊളിയുന്നു?; സഹോദരന്‍ മിഥുന്‍ മാധവന്റെ വിവാഹ വീഡിയോയില്‍ പള്‍സര്‍ സുനിയും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നടി കാവ്യമാധവന്റെ വാദങ്ങള്‍ തെറ്റാണെന്ന് പൊലീസ്. കാവ്യയുടെ സഹോദരന്റെ വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുക്കുന്ന വീഡിയോയാണ് പൊലീസിന് ലഭിച്ചത്. കൂടാതെ കാവ്യയുടെ വെണ്ണലയിലുളള വീട്ടില്‍ സുനി എത്തിയതിന്റെ തെളിവും ഇതൊടൊപ്പം ലഭിച്ചതായി പൊലീസ് പറഞ്ഞു.
സുനി വന്ന ബൈക്കിന്റെ നമ്പറും സുനിയുടെ മൊബൈല്‍ നമ്പറും വില്ലയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം സുനിയുടെ അച്ഛനെയും അമ്മയെയും കാറില്‍ പുറത്തേക്ക് കൊണ്ടുപോയതായും സുനി സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യമാധവനാണെന്നാണ് പള്‍സര്‍ സുനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.