‘ബിജെപി ബന്ധം രാഷ്ട്രീയ അജണ്ടയിലില്ല’; കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് ജോസ്.കെ മാണി

ബിജെപി ബന്ധമോ കേന്ദ്ര മന്ത്രിസഭയിലേക്കുള്ള പ്രവേശനമോ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ തന്റെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ്.കെ. മാണി. കേന്ദ്ര മന്ത്രി പുനഃസംഘടനയില്‍ ജോസ് കെ. മാണി ബിജപിയിലേക്ക് എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി രംഗത്തെത്തിയത്.
ബിജെപിയോടടുക്കുന്നു എന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ അവാസ്തമാണെന്ന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ജോസ്.കെ.മാണി അറിയിച്ചു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമുണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്.കെ മാണിയെ കേരളത്തില്‍ നിന്നുള്ള മന്ത്രിയായി ഉള്‍പ്പെടുത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ജോസ്.കെ മാണി രംഗത്തെത്തിയത്.

© 2024 Live Kerala News. All Rights Reserved.