പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; ‘കൊലയാളി’ ബ്ലൂവെയിലെന്ന് സംശയം

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥി ശശികുമാര്‍ ബോറ ആത്മഹത്യ ചെയ്തു. ആസാം സ്വദേശിയാണ്. ബ്ലൂവെയില്‍ ഗെയിമാണോ ബോറയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് സംശയമുണ്ട്. വ്യാഴാഴ്ച്ച രാത്രി സുഹൃത്തുക്കളോട് ചാ്റ്റ് ചെയ്തതിനു ശേഷം രാവിലെയാണ് തുങ്ങിമരിച്ച നിലയില്‍ ശശികുമാര്‍ ബോറയെ കണ്ടത്.
ബോറ ബ്ലൂവെയില്‍ ഗെയിം കളിക്കാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കി. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പരിശോധനയില്‍ ബ്ലൂവെയില്‍ കളിക്കാറുള്ളതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ സെല്ലില്‍ അയച്ചിരിക്കുകയാണ്. ബോറയുടെ മൃതദേഹം ഇന്തിര ഗാന്ധി മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കുട്ടിയുടെ രക്ഷിതാക്കളെ മരണ വിവരം അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച്ച മധുരയില്‍ 19 കാരന്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും.

© 2024 Live Kerala News. All Rights Reserved.