ഗുര്‍മീതിന് പിന്നാലെ ദത്തുപുത്രിയ്ക്കും പിടിവീഴും; ധേര കേസില്‍ പപ്പാസ് എയ്ഞ്ചലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ധേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തു പുത്രി ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഔ്ട്ട് നോട്ടീസ്. ഹണിപ്രീതിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളും, റെയില്‍വേ സ്റ്റേഷനും ഹരിയാന പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ജയിലേക്ക് കൊണ്ടു പോകുന്ന വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഹണിപ്രീതിനെതിരെ ലുക്ക് ഔ്ട്ട് നോസ്.
പഞ്ച്കുല കോടതിയില്‍ ബലാത്സംഗ കേസിലെ വിധി കേള്‍ക്കാന്‍ ഗുര്‍മീത് റാം റഹീമിനോടൊപ്പം നൂറിലധികം കാറുകളുടെ അകമ്പടിയില്‍ ഹണിപ്രീതും എത്തിയിരുന്നു. ഇവര്‍ കൈയില്‍ കരുതിയിരുന്ന ചുവന്ന ബാഗ് അക്രമണം ഉണ്ടാക്കാന്‍ അനുയായികള്‍ക്ക് നല്‍കിയ സന്ദേശമാണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസം നീണ്ട് നിന്ന് സംഘര്‍ഷത്തില്‍ ഹരിയാനയില്‍ 30ലധികം പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.

ഗുര്‍മീത് ജയിലായ ശേഷം ഹണിപ്രീത് ഒളിവിലാണ്. 2009ലാണ് ഫത്തേബാദ് സ്വദേശിന് പ്രിയങ്ക തനാജെയെ ഗുര്‍മീത് മൂന്നാമത്തെ മകളായി ദത്തെടുക്കുന്നത്. പപ്പാസ് എയ്ഞ്ചല്‍ എന്നാണ് ഹണിപ്രീത് സ്വയം വിളിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.