എതിര്‍ക്കുന്നത് വികസന വിരോധികള്‍; തുരങ്കം വെയ്ക്കുന്നവരെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വികസന പദ്ധതികളെ എതിര്‍ക്കുന്നത് വികസന വിരോധികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ളവരെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവരായി കണക്കാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും പിണറായി. ചെറിയ ചില കാര്യങ്ങള്‍ പറഞ്ഞ് വലിയ വികസന പദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ ശക്തമായി നേരിടാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ടെക്‌നോസിറ്റിയില്‍ സോഫ്റ്റ്വെയര്‍ കമ്പനിയായ സണ്‍ടെക്കിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിടവെയാണ് വികസനത്തിന് തുരങ്കം വെയ്ക്കുന്നവരെ ശക്തമായി നേരിടുമെന്ന് പിണറായി വിജയന്‍ പറഞ്ഞത്. വലിയ വികസന പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ചെറിയ കാര്യം പറഞ്ഞ് ഉടക്കുണ്ടാക്കുന്നവരെ നേരിടേണ്ടിയിരിക്കുന്നു. അത് തന്നെയാണ് സര്‍ക്കാര്‍ ചെയ്യുക.

© 2024 Live Kerala News. All Rights Reserved.