പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ട്; രണ്ടാമതും ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി പ്രസ്താവത്തിലെ നിര്‍ണായക പരാമര്‍ശങ്ങള്‍

ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നീ പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ആദ്യ ജാമ്യഹര്‍ജി തള്ളിയതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യം നിലവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റ ജാമ്യ ഹര്‍ജി തള്ളികൊണ്ട് കോടതി പുറത്തിറക്കിയ എട്ട് പേജ് ഉത്തരവില്‍ ദിലീപിനെതിരെ പ്രഥമ ദൃഷ്ടിയാല്‍ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചതായും വ്യക്തമാണ്.
ദിലീപിന് ജാമ്യം നിഷേധിക്കാന്‍ കാരണമായ പ്രധാന കാരണങ്ങള്‍
കേസന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനും സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ട്.
പ്രോസിക്യൂഷന്റെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദിലീപിന്റെ പ്രധാന സഹായിയായ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുകയും ചെയ്തിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ കേസിനെ പ്രതികൂലമായി ബാധിക്കും
പ്രതിയ്ക്ക് ആക്രമിക്കപ്പെട്ട നടിയോട് വിവാഹ ബന്ധം തകര്‍ത്തതുമായി ബന്ധപ്പെട്ട് വ്യക്തി വിരോധമുണ്ടെന്നും. കേസില്‍ ഒന്നാം പ്രതിയായ സുനില്‍ കുമാറിന് ദിലീപ് പതിനായിരം രൂപ കൈമാറി എന്നതുമായ പ്രേസിക്യൂഷന്‍ തെളിവുകള്‍ ഗൗരവകരമാണ്.
ജയിലില്‍ നിന്ന് ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതും, ദിലീപിനയച്ച കത്തും നിര്‍ണായകമാണ്.

ആദ്യ ജാമ്യ ഹര്‍ജി തള്ളിയതില്‍ നിന്നു വ്യത്യസ്തമായ സാഹചര്യം നിലനില്‍ക്കുന്നില്ല. അന്വേഷണ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിക്കേണ്ടതില്ല.

© 2024 Live Kerala News. All Rights Reserved.