മലപ്പുറത്തെ മെഗാ അദാലത്തില്‍ സിറ്റിങ് ജഡ്ജി പാനലില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറും; ചരിത്രം കുറിച്ച് റിയ

മഞ്ചേരി ലീഗല്‍ സര്‍വീസസ് അതോററ്റി കോടതിയില്‍ ഇന്നു നടക്കുന്ന മെഗാ ആദാലത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ സിറ്റിങ് ജഡ്ജിമാരുടെ പാനലില്‍. അതോററ്റി വൊളന്റിയറായി പരശീലനം നേടിയ റിയയാണ് ചരിത്രം തിരുത്തി ജഡ്ജിമാര്‍ക്കൊപ്പമിരുന്ന് പരാതി കേള്‍ക്കുകയെന്ന് മലയാള മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യുന്ന ബൂത്തിലായിരിക്കും റിയ പരാതി കേള്‍ക്കുക. ജഡ്ജിക്കൊപ്പം പരിശീലനം ലഭിച്ച ഒരു വൊളന്റീയറുമാണ് ബെഞ്ചില്‍ വേണ്ടത്. സ്ഥിരം അഭിഭാഷയ്ക്ക് പകരമാണ് ഇത്തവണ റിയ ബെഞ്ചിലെത്തുന്നത്. സംസ്ഥാനത്ത് തന്നെ ഇത് ആദ്യമായാണ് സിറ്റിങ് ജഡ്ജി പാനലില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ എത്തുന്നതെന്ന് അതോറിറ്റി അധികൃതർ പറയുന്നു.

വാഹനാപകടത്തിൽ പരുക്കേറ്റ് ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട കേസ് നടത്തിയ അനുഭവമുണ്ട് റിയക്ക്. കോഴിക്കോട് സ്വദേശിയായ റിയ പെരിന്തൽമണ്ണയിലാണ് താമസിക്കുന്നത്. ബെംഗലൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഫാഷന്‍ ഡിസൈനറാണ് ഇവര്‍.

© 2024 Live Kerala News. All Rights Reserved.