കൊല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു

 

കൊല്ലം: കരുനാഗപ്പള്ളിക്കു സമീപം വവ്വാക്കാവില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവറും കാര്‍ യാത്രക്കാരായ നാലു പേരും മരിച്ചു. ആലംകോട് സ്വദേശികളാണ് മരിച്ച അഞ്ചു പേരും.

ഡ്രൈവര്‍ ആലംകോട് കുന്നുവാരം നബിന്‍ മന്‍സിലില്‍ എ എസ് നബിന്‍, ഷാഹിദ (41), മക്കള്‍ മുഹമ്മദ് (14), മുഹമ്മദ് അജ്മല്‍ (4), ഷാഹിദയുടെ സഹോദരി ഷാമിന (19) എന്നിവരാണ് മരിച്ചത്. വയനാട്ടില്‍ നിന്നു ആലംകോട്ടേക്കു പോകുകയായിരുന്നു കാര്‍. ദേശീയ പാതയില്‍ ആനന്ദ ജംക്ഷനില്‍ രാവിലെ 7.40 നായിരുന്നു അപകടം.

© 2024 Live Kerala News. All Rights Reserved.