സ്വാശ്രയ പ്രവേശനം: മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി കെകെ ശൈലജ; തനിക്കെതിരായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; എല്ലാം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നത്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മാനേജ്‌മെന്റുകളുടെ കൈയ്യിലെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് കോടതി വിമര്‍ശിച്ചു. ഒരു കമ്മ്യൂണിസ്റ്റ സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ല. എന്‍ട്രന്‍സ് കമ്മീഷണര്‍ സൗകര്യപൂര്‍വ്വം കോടതി വിധികള്‍ വളച്ചൊടിക്കുന്നു. ചില കോളേജുകളെ സഹായിക്കാനായി ശ്രമം നടക്കുന്നതായി കോടതിക്ക് സംശയമുണ്ട്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടി വരും. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
സ്വാശ്രയ വിഷയത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ചിന്തിക്കുന്നില്ലെന്നും ഫീസ് പ്രശ്‌നം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണെന്നും ഹെെക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്നലെ കോടതി നടത്തിയത്. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.