വീഡിയോ കോണ്‍ഫറന്‍സ് വഴി ദിലീപ് വീണ്ടും കോടതിയില്‍; റിമാന്‍ഡ് കാലാവധി അടുത്തമാസം രണ്ടുവരെ നീട്ടി; ജാമ്യഹര്‍ജിയില്‍ രാമന്‍പിളളയുടെ വാദം തുടങ്ങി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം രണ്ടുവരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കാലാവധി നീട്ടിയത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.
ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയാണ് ഹാജരായത്. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദേശിച്ചു.

© 2024 Live Kerala News. All Rights Reserved.