വീട്ടില്‍ ആവശ്യത്തിലേറെ ബുദ്ധിമുട്ടുകളുണ്ട്, കളഞ്ഞു കിട്ടിയത് 40 ലക്ഷം രൂപയുടെ വജ്രം; തിരിച്ചു കൊടുക്കാന്‍ വിശാലിന് ശങ്കയേതുമുണ്ടായില്ല

വിശാലിന്റെ വീട്ടില്‍ ആവശ്യത്തിലേറെ ബുദ്ധിമുട്ടുകളുണ്ട്. അച്ഛന്‍ സെക്യൂരിറ്റി ജോലിയെടുക്കുന്നതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് വേണം കുടുംബം പുലരാന്‍. ചെറുപ്പം മുതലേ ആഗ്രഹിച്ചതൊന്നും പൂര്‍ണ്ണമായി കിട്ടിയിട്ടില്ല വിശാലിന്. കുറച്ച് പണം കിട്ടിയാല്‍ അച്ഛനുമമ്മയോടൊപ്പം സന്തോഷത്തോടെ വിശാലിന് ജീവിക്കാം.
ഇത്തരമൊരു അവസ്ഥയില്‍ ജീവിച്ചു വരവേയാണ് സൂററ്റിലെ മഹിദാപുരയിലെ 15 കാരനായ 11ാംക്‌ളാസ് വിദ്യാര്‍ത്ഥിയായ വിശാല്‍ ഉപാദ്ധ്യായ എന്ന വിശാലിന് 40 ലക്ഷം രൂപ വില വരുന്ന 700 കാരറ്റ് വജ്രം കളഞ്ഞുകിട്ടുന്നത്. ഈ സ്വാതന്ത്യദിനത്തിന് വജ്രാഭരണ കച്ചവടത്തിന് പേര് കേട്ട മഹിദാപുരയിലെ തെരുവില്‍ ക്രിക്കറ്റ് കളിക്കുമ്പോളാണ് വിശാലിന് വജ്രാഭരണങ്ങള്‍ കളഞ്ഞുകിട്ടുന്നത്.

തന്റെ ദരിദ്രാവസ്ഥയിലാണ് ഇത് കളഞ്ഞു കിട്ടിയതെങ്കിലും ആ വജ്രാഭരണങ്ങള്‍ തിരിച്ചു കൊടുക്കണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. വജ്രാഭരണങ്ങള്‍ തിരിച്ചു നല്‍കിയ വിശാലിന് ഉടമസ്ഥനായ മന്‍സൂഖ് സാലിയ 30000 രൂപ സമ്മാനമായി നല്‍കി. സൂററ്റ് ഡയമണ്ട് അസോസിയേഷന്‍ പ്രസിഡണ്ട് ബാബു ഗുജറാത്തി 11000 രൂപയും സമ്മാനമായി നല്‍കി.
ആ വജ്രാഭരണങ്ങള്‍ ലഭിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ കുടുംബം വ്ിറ്റ് ഞാന്‍ കടം വീട്ടേണ്ടി വന്നേനെ. എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചത് വിശാലാണ് എന്ന് ഉടമസ്ഥന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.