മോഡിയുടെ ബിജെപി തകര്‍ക്കാന്‍ മായാവതിയും അഖിലേഷും കൈകോര്‍ക്കും; ബിഎസ്പി ട്വിറ്റര്‍ അക്കൗണ്ട്

നരേന്ദ്രമോഡിയുടെയും അമിത്ഷായുടേയും നേതൃത്വത്തിലുള്ള ബിജെപിയെയും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും ഒരുമിക്കും എന്ന് സൂചന നല്‍കി ബിഎസ്പിയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട്.
മായാവതിയും അഖിലേഷ് യാദവും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയും പ്രതിപക്ഷ ഐക്യത്തിനു വേണ്ടി മായാവതിയുടെ ആഹ്വാനവുമാണ് ട്വീറ്റ്. അഖിലേഷിനെ കൂടാതെ മമത ബാനര്‍ജി, സോണിയ ഗാന്ധി, യരദ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവരുടെ ചിത്രവും ഫോട്ടോയിലുണ്ട്.

@ബിഎസ്പിയുപി2017 എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഫോട്ടോ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോ ചര്‍ച്ചയായതോടെ പാര്‍ട്ടിക്ക് ഈ ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധമില്ലെന്ന് ബിഎസ്പി നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി അനുഭാവി ചെയ്തതാണ് എന്നതാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍ യുപി തെരഞ്ഞെടുപ്പില്‍ പലപ്പോഴും ബിഎസ്പി ഒഫീഷ്യല്‍ അക്കൗണ്ടായി പ്രവര്‍ത്തിച്ചിരുന്നത് ഈ ട്വിറ്റര്‍ അക്കൗണ്ടാണ്.

© 2024 Live Kerala News. All Rights Reserved.