അമേരിക്കന്‍ നാവിക കപ്പല്‍ എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ചു; പത്ത് നാവികരെ കാണാതായി, അഞ്ചു പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ നാവിക കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാതായി. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിംഗപ്പൂര്‍ തീരത്താണ് അപകടം. യുഎസ് നാവിക സേനയുടെ ബുര്‍ക് ക്ലാസിലുളള ഡിസ്‌ട്രോയര്‍ കപ്പലാണ് സിംഗപ്പൂരിന് കിഴക്ക് മലാക്കാ കടലിടുക്കിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്. യുഎസ്എസ് ജോണ്‍ എസ് മക്കൈന്‍, ലൈബീരിയന്‍ എണ്ണകപ്പലായ അല്‍നിക് എംസിയുമായാണ് കൂട്ടിയിടിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ് മക്കെയ്ന്‍. കേടുപാടുകളുടെ ആഴവും മറ്റും പരിശോധിക്കുന്നതേയുള്ളെന്ന് ഏഴാം കപ്പല്‍പ്പട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുഎസ് നാവിക സേനയുടെ ഹെലിക്കോപ്റ്ററുകളും, സിംഗപ്പൂര്‍ നാവിക കപ്പലും, ഹെലിക്കോപ്റ്ററുകളും സിംഗപ്പൂര്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുടെ ഭാഗമായി ജപ്പാനിലെ യോകോസുകയുടെ തുറമുഖം കേന്ദ്രീകരിച്ചായിരുന്നു മക്കെയ്ന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഷ്യന്‍ കടലില്‍ യുഎസിന്റെ യുദ്ധക്കപ്പല്‍ ഉള്‍പ്പെടുന്ന നാലാമത്തെ അപകടമാണ് ഇത്. ജൂണില്‍ യുഎസ്എസ് ഫിറ്റ്‌സ്‌ഗെറാള്‍ഡ് ജപ്പാന് തെക്ക് മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് ഏഴു നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.