‘കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആരും ചിന്തിക്കുന്നില്ല’; സ്വാശ്രയ ഫീസില്‍ സര്‍ക്കാരിനെയും മാനേജ്‌മെന്റിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മാനേജ്‌മെന്റുകളെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ആരും മനസിലാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

“കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ല. കുട്ടികളെയും രക്ഷിതാക്കളെയും പറ്റി ആരും ചിന്തിക്കുന്നില്ല.”
ഹൈക്കോടതി

ഫീസ് പ്രശ്‌നം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ലളിതമായി പരിഹരിക്കേണ്ട പ്രശ്‌നമാണ് സങ്കീര്‍ണമാക്കിയത്. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.