കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മുങ്ങി മുന്ന് പേര് മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ ടോണി, സാവിയോ, മോനീഷ് എന്നിവരാണ് മുങ്ങി മരിച്ചത്. മത്സ്യബന്ധനത്തിനു പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മോനീഷ് ചെറുവള്ളങ്ങളില്‍ മീന്‍ പിടിച്ചിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരും മോനീഷിനെ സഹായിക്കാന്‍ പോയവരാണെന്നാണ് കരുതുന്നത്.
പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കായലില്‍ ഒഴുകി നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ അറിയക്കുകയായിരുന്നു
മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.