‘ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല’; പി.സി ജോര്‍ജിനെതിരെ നടിയുടെ മൊഴി; ‘പ്രസ്താവനകള്‍ ഏറെ വേദനിപ്പിക്കുന്നു’

പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി. അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവുമുണ്ട്. നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി വനിതാ കമ്മീഷന് നല്‍കിയ മൊഴി നല്‍കി.
പി.സി ജോര്‍ജിനെതിരായ പരാതിയില്‍ ഇന്നു രാവിലെയാണ് നടിയുടെ വീട്ടിലെത്തി വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയിലും നടിയുടെ മൊഴി രേഖപ്പെടുത്തി. നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിടാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.