പ്രോസിക്യൂഷന്‍ സമയം നീട്ടിചോദിച്ചു; ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റിവെച്ചു; ഇനി ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ച

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
നടിയും മുന്‍ ഭാര്യയുമായിരുന്ന മഞ്ജു വാര്യര്‍ക്കും എഡിജിപി ബി. സന്ധ്യയ്ക്കുമെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. ഇത് രണ്ടാംതവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.