അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ വെള്ളച്ചാട്ടത്തിന് മാറ്റം വരില്ലെന്ന് മുഖ്യമന്ത്രി; പിന്നോട്ടില്ല, സമവായത്തിനാണ് ശ്രമം

അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ വെള്ളച്ചാട്ടത്തിന് മാറ്റമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്. ആശങ്കകള്‍ ദൂരീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിശദീകരിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം നിമസഭയില്‍ പറഞ്ഞു.
കേന്ദ്ര ജലകമ്മീഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

© 2024 Live Kerala News. All Rights Reserved.