‘സ്ത്രീകളും കുട്ടികളുമുണ്ടെങ്കില്‍ വാഹന പരിശോധന ഒഴിവാക്കണം’; പിന്തുടര്‍ന്ന് പിടികൂടരുതെന്നും പൊലീസിന് നിര്‍ദേശം

സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്ന് പൊലീസിന് നിര്‍ദേശം. നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്നു സോണല്‍ എഡിജിപിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വാഹനങ്ങളെ പരിശോധയ്ക്കിടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഗതാഗത നിയമലംഘനമുണ്ടെങ്കില്‍ സംഭവസ്ഥലത്ത് തന്നെ നോട്ടീസ് നല്‍കി നടപടിയെടുക്കാം.
മദ്യപിച്ച് വണ്ടിയോടിക്കുന്നതിന് പിടിക്കൂടിയ വരെ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്റ്റേഷനിലേക്ക് കൊണ്ടു പോകാവൂ. സ്റ്റേഷനിലെത്തിച്ച് ഒരു മണിക്കൂറിനകം ജാമ്യത്തില്‍ വിടണം.
ജാമ്യക്കാരില്ലാത്തവരാണെങ്കില്‍ പിടിക്കൂടിയ വാഹനം സ്റ്റേഷനില്‍ സൂക്ഷിക്കണം.

അവധി ദിനങ്ങളുടെ തലേദിവസമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് എന്നതിനാല്‍, ആ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ നാല് വരെ പരിശോധന നടത്തണം എന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.