ബ്ലു വെയില്‍ ആത്മഹത്യ: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ബ്ലൂവെയ്ല്‍ എന്ന ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായി കേരളത്തില്‍ ഏതാനും കുട്ടികള്‍ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരത്തെ മനോജിന്റെ മരണത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര,ഐ.ടി സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനാറുകാരനായ മനോജ് ബ്ലുവെയില്‍ കളിച്ചെന്ന അമ്മയുടെ വെളിപ്പെടുത്തിയത്.

കേരളത്തിലും ബ്ലുവെയില്‍ ആത്മഹത്യ?; മരിച്ച മകന്‍ ബ്ലു വെയില്‍ കളിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍; ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയതിന് തെളിവ്

ബ്ലൂവെയ്ല്‍ ഗെയിം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍, കേരളത്തില്‍ ബ്ലു വെയില്‍ ആത്മഹത്യകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് ഐജി മനോജ് എബ്രഹാമും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ബ്ലുവെയ്‌ലിന്റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്‌തെന്ന് സംശയിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക്കിനെ ഏല്‍പിച്ചതായി ഐ.ജി മനോജ് ഏബ്രഹാം പറഞ്ഞു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ബോധവല്‍കരണം തുടരുമെന്നും ബെഹ്‌റ വ്യക്തമാക്കി.

‘കേരളത്തില്‍ ആരും ബ്ലു വെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരണമില്ല’; ആത്മഹത്യകളും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം

വെല്ലുവിളിച്ച് ആത്മഹത്യയിലേക്ക്; മരണക്കളിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ലെവലുകള്‍
അതേസമയം, ബ്ലു വെയില്‍ ഗെയിമിനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.ടി മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രനിയമമന്ത്രി യുവാക്കളം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്നും കേന്ദ്ര ഐടി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.