‘എന്റെ മകന്‍ നിരപരാധി; കേസില്‍ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നു’; മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്; ഡിജിപിക്ക് കൈമാറി

നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ മകനെ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നെന്നാണ് കത്തില്‍ ദിലീപിന്റെ അമ്മ വ്യക്തമാക്കുന്നത്. തന്റെ മകന്‍ നിരപരാധിയാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും രണ്ടുദിവസം മുമ്പ് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.
കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ച ജയിലില്‍ എത്തി ദിലീപിനെ അമ്മ സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപും ഉണ്ടായിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയച്ചതെന്നാണ് സൂചന. നിലവില്‍ ആലുവസബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.