റോഡില്‍ പോലീസിനും മോട്ടോര്‍വാഹനവകുപ്പിനും രണ്ട് തരം പിഴ

 

കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങളും പിഴകളും സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഫേസ് ബുക്ക് പോസ്റ്റിലെയും മോട്ടോള്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലെയും വിവരങ്ങള്‍ തമ്മിലുള്ള വ്യത്യാസം ആശയക്കുഴപ്പമുണ്ടാക്കുന്നു.

അമിതവേഗത്തിന് പോലീസ് മേധാവിയുടെ പോസ്റ്റുപ്രകാരം സ്വാകാര്യവാഹനങ്ങള്‍ക്ക് 300 രൂപയും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 400 രൂപയുമാണ്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ ്പ്രകാരം ഇത് രണ്ടിനും 400 രൂപ വീതമാണ് (183 (1) വകുപ്പ് ). എന്നാല്‍ ഉടമയോടൊപ്പമുള്ള ഡ്രൈവറാണ് വാഹനം ഓടിച്ചതെങ്കില്‍ 1832 പ്രകാരം ഉടമയില്‍ നിന്നും 300 രൂപ പിഴഈടാക്കാം. ഇതേ കുറ്റം തന്നെ മത്സരഓട്ടമായി കണക്കാക്കിയാല്‍ (വകുപ്പ് 189) 500 രൂപ വരെ പിഴയും വാഹനത്തിന്റെ വേഗംജനങ്ങളുടെ ജീവന് ഭീഷണിയായെന്ന് കുറ്റമെഴുതിയാല്‍ 1000 രൂപയും പിഴയാകും. ഇതോടൊപ്പം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് കൂടി ചേര്‍ത്താല്‍ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യുകകുമാകാം.

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 1000 രൂപയെന്നാണ് പോലീസ് മേധാവിയുടെ പോസ്റ്റിലുള്ളത്. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ രേഖകള്‍ കൈവശമില്ലെന്ന കുറ്റത്തിന് 100 രൂപ (സെക്ഷന്‍ 177) ഈടാക്കാം. 7 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ വാഹനം പരിശോധിച്ച് മലിനീകരണം ഉണ്ടെന്ന് കണ്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ കയറ്റി ഇരുചക്രവാഹനങ്ങള്‍ഓടിക്കുന്നതിന് 100 രൂപ മുതല്‍ 1000 രൂപ വരെയാണ് പിഴ. എന്നാല്‍ മോട്ടോര്‍ വകുപ്പ് നിയമപ്രകാരം (സെക്ഷന്‍ 192 ട66/1െ99) ഇരുചക്രവാഹനങ്ങള്‍ക്ക് 500 രൂപയും ഹെവി വെഹിക്കിള്‍സിന് 3000 രൂപയുമാണ്.

പോലീസ് അനൗണ്‍സ് ചെയ്ത ഗതാഗതനിയമലംഘന പിഴകള്‍ :
സാധുവായ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക 500 രൂപ
ലൈസന്‍സ് ഇല്ലാത്ത വ്യക്തിയെ വാഹനം ഓടിക്കുന്നതിനായി അനുവദിക്കുക 1000 രൂപ
പ്രായപൂര്‍ത്തിയാകാത്ത വ്യക്തി വാഹനമോടിക്കുക 500
അനുവദിക്കപ്പെട്ടതിലും വേഗതയില്‍ വാഹനമോടിക്കുക
നോണ്‍ ട്രാന്‍സ്‌പോര്‍ട്ടീവ് വെഹിക്കിളിന് 300,
ട്രാന്‍സ്‌പോര്‍ട്ടീവ് വെഹിക്കിളിന് 400 രൂപ

ശ്രദ്ധയില്ലാതെ, സാഹസികമായി വാഹനമോടിക്കുക 1000 രൂപ
മദ്യപിച്ചോ, ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനമോടിക്കുക 2000 രൂപ പിഴ/ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുക.
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കുക 1000 രൂപ
മള്‍ട്ടിടോണ്‍/ കര്‍ണ്ണകഠോരമായ ഹോണ്‍ ഉപയോഗിക്കുക 1000 രൂപ
ആവശ്യമായ രേഖകളില്ലാതെ വാഹനമോടിക്കുക 100 രൂപ
രജിസ്‌ട്രേഷന്‍ കൂടാതെ വാഹനമോടിക്കുക നോണ്‍ ട്രാന്‍സ്‌പോര്‍ട്ടീവ് വെഹിക്കില്‍ ആണെങ്കില്‍ 2000 രൂപ / ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 3000 രൂപ / മീഡിയം മോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 4000 രൂപ
ഹെവിമോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 5000 രൂപ

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിക്കുക 1000 രൂപ
ടൂവീലറില്‍ പിറകില്‍ ഒന്നില്‍ കൂടുതല്‍ ആളുകളെ കയറ്റുക 100/1000
ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുക 100
സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുക 100
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക 1000 / മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് റദ്ദു ചെയ്യുക
ഡ്രൈവിങ്ങിനിടെ ഉചിതമല്ലാത്ത രീതിയില്‍ ഹോണ്‍ ഉപയോഗിക്കുക 100
നിയമ ദിശകള്‍ തെറ്റിക്കുക 500

മാനസികമായും ശാരീരികമായും അയോഗ്യവാഹനമോടിക്കാന്‍ ക്ഷമതയില്ലാത്തപ്പോഴുളള ഡ്രൈവിംഗ് 200
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുക 100
ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനമോടിക്കുക ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 3000/ മീഡിയം മോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 4000/ ഹെവി മോട്ടോര്‍ വെഹിക്കിള്‍ 5000
പെര്‍മിറ്റില്ലാത്ത വാഹനം ഓടിക്കുക ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 3000/ മീഡിയം മോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 4000/ ഹെവി മോട്ടോര്‍ വെഹിക്കിള്‍ ആണെങ്കില്‍ 5000
പാസ്സ്/ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക 100

പുകവലിക്കുക, ലഹരിപദാര്‍ത്ഥങ്ങള്‍ ചവച്ചുകൊണ്ട് വാഹനമോടിക്കുക 100
നിര്‍ദേശിക്കപ്പെട്ട സൈസില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതാതിരിക്കുക 100
നിര്‍ദേശിക്കപ്പെട്ട രീതിയില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതാതിരിക്കുക 100
വാഹനത്തില്‍ അംഗീകൃതമല്ലാത്ത രീതിയില്‍ വ്യത്യാസം വരുത്തുക 500
‘ അപ്ലെഡ് ഫോര്‍ ‘ പ്രദര്‍ശിപ്പിക്കുക 4500
മലിനീകരണമുണ്ടാക്കുന്ന അധിക പുക 1000

യൂണിഫോമിലുള്ള ട്രാഫിക് പോലീസിനെ അനുസരിക്കാതിരിക്കുക 100
പോലീസ് സിഗ്‌നലിനെതിരെ വാഹനമോടിക്കുക 100
കൈകൊണ്ടുള്ള ട്രാഫിക് സിഗ്‌നലുകള്‍ അനുസരിക്കാതിരിക്കുക 100
ട്രാഫിക് സിഗ്‌നല്‍/ ട്രാഫിക് അടയാളങ്ങള്‍ എന്നിവ അനുസരിക്കാതിരിക്കുക 100
നിയമപ്രകാരമുള്ള തിരിവ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക 500
സിഗ്‌നലുകള്‍ നല്‍കാതിരിക്കുക 100

ട്രാഫിക്ക് ലൈറ്റ് സിഗ്‌നല്‍ ഗൗനിക്കാതിരിക്കുക 100
സ്പീഡ് ലിമിറ്റ് കടന്ന് വണ്ടിയോടിക്കുക ആയിരം രൂപ വരെ പിഴ
വേഗത്തില്‍ ഓടിക്കാന്‍ പ്രേരിപ്പിക്കുക 300
അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുക 100
മറികടക്കാന്‍ അനുമതി നല്‍കാതിരിക്കു 100
തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്യുക 100
വൈപ്പര്‍ ഇല്ലാതെ വാഹനമോടിക്കുക 100

സൈഡ് മിറര്‍ ഇല്ലാതെ വാഹനമോടിക്കുക 100
ഹോണില്ലാതെ വാഹനമോടിക്കുക 100
ഡ്രൈവിംഗിനിടെ തെറ്റായ രീതിയില്‍ ഹോണ്‍ ഉപയോഗിക്കുക 100
സ്‌പെയര്‍ വീലില്ലാതിരിക്കുക 100
ബ്രെയ്ക്ക് ലൈറ്റ് / ഇന്‍ഡിക്കേറ്റര്‍ ഇല്ലാതിരിക്കുക 100
ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിക്കാതിരിക്കുക 100
സ്‌പോട്ട് ലൈറ്റ് ഉപയോഗിക്കുക 100

റിഫ്‌ലൂക്ടറുകള്‍ ഘടിപ്പിക്കാതിരിക്കുക 100
ഒലിവ് ഗ്രീന്‍ , നേവി ബ്ലൂ നിറങ്ങള്‍ വാഹനങ്ങള്‍ക്ക് നല്‍കുക 100
സൈലന്‍സര്‍ പിടിപ്പിക്കാതിരിക്കുക 100
സ്റ്റേജ് കാരിയറുകളില്‍ ഓഡിയോ സിസ്റ്റം ഘടിപ്പിക്കുക 100
ഹൈവേ മഞ്ഞ പെയിന്റ് നല്‍കാതിരിക്കുക 100
താല്ക്കാലികമായ രജിസ്‌ട്രേഷന്‍ കാലാവധി കഴിയുക 2000 5000
നാലുവരി പാതകളിലെ ലൈന്‍ ട്രാഫിക് പാലിക്കാതിരിക്കുക കോടതിയിലേക്ക്
ഇടതുവശത്തൂടെ വാഹമോടിക്കാതെ റോഡിന്റെ മധ്യഭാഗത്തിലൂടെ വാഹനമോടിക്കുക 100
വണ്‍വേ തെറ്റിക്കുക 100

ശ്രദ്ധയില്ലാതെ വാഹനം പിറകോട്ടെടുക്കുക 100
അനുവാദമില്ലാത്ത സമയങ്ങളില്‍ യു ടേണ്‍ എടുക്കുക 100
വാഹനം വളക്കുന്നതിന് മുമ്പായി മുന്‍കരുതല്‍ എടുക്കാതിരിക്കുക 100
ജംങ്ഷനുകളില്‍ വേഗം കുറയ്ക്കാതിരിക്കുക 100
ട്രാഫിക് ഐലന്റില്‍ ഇടതുവശം ചേര്‍ന്ന് നിര്‍ത്താതിരിക്കുക 100
ഫുട്‌ബോര്‍ഡില്‍ ആളുകളെ വഹിച്ചുകൊണ്ട് വാഹനമോടിക്കുക 100
ഡ്രൈവറുടെ കാഴ്ചയെ മറിച്ചുകൊണ്ട് ആളുകളെ കയറ്റി വാഹനമോടിക്കുക 100
ട്രിപ്പിളിംഗ് 100

ഫുട്പാത്തിലൂടെ വാഹനമോടിക്കുക 100
സീബ്രാലൈനുകളില്‍ വാഹനം നിര്‍ത്തികൊടുക്കാതിരിക്കുക 100
മഞ്ഞവര തെറ്റിക്കുക 100
സ്‌റ്റോപ് ലൈന്‍ തെറ്റിക്കുക 100
നിര്‍ബന്ധമായ അടയാളങ്ങള്‍ തെറ്റിക്കുക 100

ഹെഡ്‌ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവ അനുചിതമായി ഉപയോഗിച്ച് വാഹനമോടിക്കുക 100
ആവശ്യമില്ലാത്ത അവസരങ്ങളില്‍ ഹൈ ബീം ഉപയോഗിക്കുക 100
സുരക്ഷിതമല്ലാത്ത രീതിയില്‍ വാഹനം നിര്‍ത്തിയിടുക 100
വാഹനം ഓണാക്കി നിര്‍ത്തി പോവുക 100
ചെറിയ ആക്‌സിഡന്റുകള്‍ ഉണ്ടാകുന്ന സാഹചര്യം 1000

© 2024 Live Kerala News. All Rights Reserved.