ബ്ലൂവെയില്‍: പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു; ഗെയിമിന്റെ കുരുക്കില്‍പ്പെട്ട് ലോകത്ത് ഇതുവരെ നൂറിലധികം ആത്മഹത്യകള്‍

കൊല്‍ക്കത്ത: സൂയിസയിഡ് ഗെയിമായ ബ്ലൂവെയില്‍ കളിച്ച് പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമ മിഡ്‌നാപൂര്‍ സ്വദേശിയായ അങ്കണ്‍ ദേയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ സുഹൃത്താണ് അങ്കണ്‍ ബ്ലൂവെയില്‍ കളിക്കാറുണ്ടെന്ന് പൊലീസിന് വിവരം നല്‍കിയത്.
ജൂലെെയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയാണ് പതിനാല് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണ് അങ്കണിന്റെ മരണം.
അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ഇതിനോടകം ലോകത്ത് 100ലതികം ആളുകള്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍. ഈ മാസം വിാവാദ ഗെയിമായ ബ്ലൂവെയില്‍ കേരളത്തിലെത്തി. ഇതിനോടകം 2000ത്തിലതികം പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരങ്ങള്‍.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓ ണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചാലഞ്ച്. റഷ്യയിലാണ് ഗെയിമിന്റെ ഉത്ഭവം. ഒരുതരം ചലഞ്ച് ഗെയിമാണിത്. ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം. 50 ദിവസത്തിനുള്ളില്‍ 50 ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇതിനോടകം ഗെയിമിന് ഇരയായി. കളിപ്പിച്ച് ഒടുക്കം ജീവനെടുക്കുന്ന ഗെയിം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ മന്‍പ്രീത് സിങ് സഹാനി എന്ന പതിന്നാലുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് പൊലീസ് അനുമാനം.

© 2024 Live Kerala News. All Rights Reserved.