മോഡിയെ തുരത്താന്‍ ഇന്ത്യയാകെ സഞ്ചരിക്കാന്‍ മമതയൊരുങ്ങുന്നു; നിതീഷിന്റെ വിടവില്‍ മഹാസഖ്യത്തെ നയിക്കാനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്തുവാന്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുവാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഇന്ത്യ യാത്രക്കൊരുങ്ങുന്നു. വരുന്ന വ്യാഴാഴ്ച മമത ബാനര്‍ജി യാത്രയാരംഭിക്കും. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലേക്കാണ് ആദ്യ യാത്ര.
മമതയെ കുടാതെ ലാലുപ്രസാദ് യാദവ്, മായാവതി, ശരത് പവാര്‍, നവീന്‍ പട്‌നായിക്, അഖിലേഷ് യാദവ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. ബംഗാളിലും ദേശീയ തലത്തിലും ബിജെപിക്കെതിരെ കടുത്ത ഇടപെടലാണ് മമത നടത്തുന്നത്. രാജ്യസഭയിലേക്ക് ജയിച്ച അഹമ്മദ് പട്ടേലിനെ മമത അഭിന്ദിച്ചിരുന്നു.

മിഡ്‌നാപൂരില്‍ മമത ബിജെപി ക്വിറ്റ് ഇന്‍ഡ്യ മൂവ്‌മെന്റ് എന്ന പേരില്‍ പരിപാടി നടത്തിയിരുന്നു. ഈ ബാനറിന്റെ പേരിലായിരിക്കും ഇനി മമതയുടെ യാത്രകള്‍. ആഗസ്ത് 27ന് പട്‌നയില്‍ നടക്കുന്ന ബിജെപി വിരുദ്ധ റാലിയില്‍മമത പങ്കെടുക്കുന്നുണ്ട്. ആഗസ്ത് 30ന് ജാര്‍ഖണ്ഡില്‍ ദളിതുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രതിഷേധ സദ്ദസുകളിലും മമത പങ്കെടുക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.