വോട്ട് ചെയ്തിട്ട് അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടി; രണ്ട് വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയ രണ്ട് വിമത എംഎല്‍എമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ചട്ടം ലംഘിച്ചവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കും.
എംഎല്‍എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങിയിരുന്നു. 7 എംഎല്‍എമാരാണ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്. ഇതിനിടയിലാണ് ബാലറ്റ് പേപ്പര്‍ ബിജെപി പ്രതിധിയെ ഉയര്‍ത്തികാട്ടിയ വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.