ഡല്‍ഹിയില്‍ ഒാട വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു

ഡല്‍ഹിയിലെ ലജ്പത് നഗറിലെ ഓടവൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു. പത്തടി ആഴമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്ന് പേരെയും ഉടന്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചരില്‍ ജോഗിന്ദര്‍(32), അന്നു(28), എന്നിവരെ മാത്രമേ തിരിച്ചറിഞ്ഞുള്ളു.
ദക്ഷിണ ഡെല്‍ഹിയിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചതിന് മണിക്കുറുകള്‍ക്ക് ശേഷമാണ് ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് പേരുടെ മരണം. മൂന്നാഴ്ച്ച മുന്‍പ് നാല് സാനിറ്റേഷന്‍ തൊഴിലാളികള്‍ ഡല്‍ഹിയിലെ ഗിറ്റോര്‍ണി മേഖലയില്‍ ജോലിക്കിടെ മരിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷ വാതകം ശ്വസിച്ചാണ് നാല് പേരുടെ മരണമെന്ന് കണ്ടെത്തിയിരുന്നു.

മതിയായ സുരക്ഷയോ സൗകര്യമോ ഇല്ലാതെയാണ് രാജ്യത്തെ സാനിറ്റേഷന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മതിയായ ഉപകരണങ്ങളോ സൗകര്യമോ ഇല്ലാത്ത സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് കൊണ്ട് രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാണ്.

© 2024 Live Kerala News. All Rights Reserved.