കേരളത്തില്‍ ഒതുങ്ങുന്നില്ല ബിജെപിയുടെ കോളേജ് വിവാദം; മഹാരാഷ്ട്രയിലും നേതാക്കള്‍ക്കെതിരെ ആരോപണം

കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഒന്നായിരുന്നു മെഡിക്കല്‍ കോളേജ് കോഴ വിവാദം. മെഡിക്കല്‍ കോളേജ് കോള കേസില്‍ വിജിലന്‍സ് അന്വേഷവും പാര്‍ട്ടി അന്വേഷണ കമ്മീഷനുമായി ആ വിവാദം മുന്നോട്ട് പോകുമ്പോള്‍ മഹാരാഷ്ട്രയിലും കോളേജിനെ ചൊല്ലി ആരോപണങ്ങള്‍.
ബിജെപി നേതാക്കള്‍ക്ക് നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റുകള്‍ക്ക് അനധികൃതമായി, ചട്ടങ്ങള്‍ പാലിക്കാതെ കോളേജുകള്‍ അനുവദിച്ചു എന്നാണ് പുതിയ ആരോപണം. സ്വന്തമായി ഭൂമിയുണ്ടായിരിക്കണം, അടിസ്ഥാന സൗകര്യങ്ങള്‍ വേണം എന്ന മാനദണ്ഡത്തെ മറികടന്ന് കോളേജുകള്‍ അനുവദിച്ചു എന്നാണ് ആരോപണം.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ റാവു സാഹെബ് ദന്‍വെ, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്‍, ബിജെപി നേതാവ് ഗോവര്‍ധന്‍ ശര്‍മ്മ എന്നിവര്‍ നയിക്കുന്ന മാനേജ്‌മെന്റുകള്‍ക്കാണ് പുതിയ കോളേജുകള്‍ അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് ഓര്‍ഡിനന്‍സ് ഇറക്കിയാണ് കോളേജുകള്‍ അനുവദിച്ചിട്ടുള്ളത്. ഈ കോളേജുകള്‍ക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ സത്താര്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കി.

© 2024 Live Kerala News. All Rights Reserved.