മോഡി സര്‍ക്കാര്‍ കശാപ്പ് നിരോധന ഉത്തരവിട്ടത് ചട്ടങ്ങള്‍ പാലിക്കാതെ; വിജ്ഞാപനം പാര്‍ലമെന്റിനെ അറിയിച്ചില്ലെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മോഡിസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് വെളിപ്പെടുത്തല്‍. പാര്‍ലമെന്റിനെ അറിയിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.
വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ആര്‍ടിഐ അപേക്ഷയില്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.

‘ടി നിയമം, പ്രസ്തുത മന്ത്രാലയം, അതായത് വനം പരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്റില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.’
ലോക്‌സഭാ സെക്രട്ടേറിയറ്റ്

ഖണ്ഡം 38എ പീഡന നിരോധന നിയമമാണ് പുതിയതിന്റെ മാതൃനിയമം. ഭേദഗതി ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്‍ മുന്നില്‍ 30 ദിവസം വെയ്ക്കണമെന്നാണ് ചട്ടം. ലോക്‌സഭയും രാജ്യസഭയും നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങളും വരുത്തണം. അല്ലാത്ത പക്ഷം നിയമത്തിന് സാധുതയുണ്ടാകില്ല.
മൃഗപീഡന നിരോധന(കന്നുകാലി കശാപ്പ് വിപണന നിയന്ത്രണം) നിയമം 2017 മെയ് 27നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖാപിച്ചത്്. വനം പരസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം അറവ്മാടുകളുടെ വില്‍പന കുറ്റകരമാണ്. കാര്‍ഷിക ആവശ്യത്തിന് വേണ്ടി മാത്രമേ കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കൂയെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.