കോണ്‍ഗ്രസിന്റെ മേധാവിത്തം അവസാനിച്ചു; രാജ്യസഭയിലും മുന്നിലെത്തി ബിജെപി

ചരിത്രത്തിലാദ്യമായി രാജ്യസഭാ എംപിമാരുടെ എണ്ണത്തില്‍ ബിജെപി കോണ്ഡഗ്രസിനെ മറികടന്നു. മധ്യപ്രദേശില്‍ നിന്നും സമ്പാദ്യ ഉകികൂടി രാജ്യസഭയിലെത്തിയതിനെ തുടര്‍ന്നാണിത്. പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചതിനെ തുടര്‍ന്നാണ് സമ്പാദ്യ രാജ്യസഭയിലെത്തിയത്. ബിജെപിക്ക് 58 ഉം കോണ്‍ഗ്രസിന് 57ഉം എംപിമാരാണ് രാജ്യസഭയിലുളളത്. ഇതോടെ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും രാജ്യസഭയില്‍ ആവശ്യമായ ഭൂരിപക്ഷത്തിനും വളരെ പുറകിലാണ് എന്‍ഡിഎ.
സമാജ് വാദി പാര്‍ട്ടി 18, എഐഐഡിഎംകെ 13, ത്രിണമൂല്‍ കോണ്‍ഗ്രസ് 12, ജെഡിയു 10 എ്ന്നിങ്ങനെയാണ് രാജ്യസഭയിലെ കക്ഷി നില, ഇടതുപക്ഷത്തിനും മറ്റു ചെറുപാര്‍ട്ടിളുടെയും എംപിമാര്‍ക്ക് പുറമെയാണിത്.
അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഒന്‍പതു സീറ്റുകളിലേക്കു രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. എന്നാല്‍ ഇത് ബിജെപിയുടെ അംഗബലത്തില്‍ വ്യത്യാസം വരുത്തുന്നതിനുള്ള സാഹചര്യം നിലവിലില്ല. ബംഗാളില്‍നിന്നുള്ള രണ്ടു കോണ്‍ഗ്രസ് എംപിമാരുടെ കാലാവധി ഇത്തവണ അവസാനിക്കും. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമേ കോണ്‍ഗ്രസിനു വിജയിപ്പിക്കാനാകൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിനെ തുടര്‍ന്നാണിത്.

അടുത്ത വര്‍ഷം രാജ്യസഭാ എംപിമാരുടെ എണ്ണത്തില്‍ ബിജെപിക്കു വലിയ മുന്നേറ്റമാകും ഉണ്ടാകുക. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം മൂലം ബിജപിക്ക് ഒഴിവുവരുന്ന ഒന്‍പതു സീറ്റുകളില്‍ എട്ടിലും ജയിക്കാനാകും. ഇതുവലിയ ആശ്വാസമാണു ബിജെപിക്കുണ്ടാകുക. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും രാജ്യസഭയിലെ എണ്ണക്കുറവ് പലപ്പോഴും അവര്‍ക്കു ഭീഷണിയായിരുന്നു. വിവിധ വിഷയങ്ങളിലെ നിയമനിര്‍മാണമടക്കമുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ബിജെപിക്കു സാധിച്ചിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.