‘ഡോക്‌ലാമിലെ നാനൂറ് 40 ആയില്ല’; ചെനയുടെ സൈനിക ട്രൂപ്പ് പ്രചാരണം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡോക്‌ലാം അതിര്‍ത്തിയില്‍ വിന്യസിച്ച ഇന്ത്യന്‍ സൈനികരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡോക്‌ലാമിലെ സെെനിക ട്രൂപ്പുകളുടെ എണ്ണം ഇന്ത്യ 400ല്‍ നിന്ന് 40 ആയി കുറച്ചുവെന്ന് ചെെനീസ് എംബസിയുടെ വാദം നിഷേധിച്ചാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡോക്‌ലാമില്‍ വിന്യസിച്ചിരിക്കുന്ന സെെനികരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്നു തന്നെയാണ് സര്‍ക്കാരുമായി അടുത്ത വൃന്തങ്ങള്‍ നല്‍കുന്ന സൂചന. ബുധനാഴ്ച്ച ചെെനീസ് എംബസി പുറത്തിറക്കിയ 15 പേജ് വരുന്ന ഡോക്യുമെന്‍റില്‍ ഇന്ത്യ ഡോക്‌ലാമിലെ സെെനികരുടെ എണ്ണം കുറച്ചു എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ചെെനീസ് എംബസി പുറത്തിറക്കിയ കുറിപ്പില്‍ ഡോക്‌ലാമില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് രാജ്യത്തിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സെെനികര്‍ പിന്‍വാങ്ങണമെന്ന ശക്തമായ താക്കീതാണ് ചൈനീസ് എംബസി നല്‍കിയത്. ഇന്ത്യന്‍ ദേശീയ ഉപദേഷ്ഠാവ് അജിത് ഡോവല്‍ കഴിഞ്ഞയാഴ്ച്ച ബെയ്ജിംഗിലെത്തി ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ചൈന ഇത്തരമൊരു കുറിപ്പ് പുറത്തിറക്കുന്നത്.

സൈനികര്‍ ചൈനയുടെ സ്ഥലത്ത് അതിക്രമിച്ചു കയറി എന്ന ആരോപണത്തെ സാധൂകരിക്കാന്‍ ഭൂപടമുള്‍പ്പെടെയാണ് ചൈന പ്രസ്താവനയിറക്കിയത്.

© 2024 Live Kerala News. All Rights Reserved.