കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്നാലെ ‘കേന്ദ്രം’; കോഴയില്‍ വീഴാതിരിക്കാന്‍ ഒളിപ്പിച്ച ബംഗലൂരു റിസോര്‍ട്ടില്‍ റെയ്ഡ്; കര്‍ണാടക ഊര്‍ജ്ജ മന്ത്രിയും ചൂടറിഞ്ഞു

ബംഗലുരു:. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ താമസിപ്പിച്ച റിസോര്‍ട്ടിലും കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിന്റെ വസതിയിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ശിവകുമാറിനെ അന്വേഷിച്ചാണ് ആദായി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എംപിമാരെ താമസിപ്പിച്ച റിസോര്‍ട്ടില്‍ എത്തിയത്. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡികെ ശിവകുമാറാണ്.
ശിവകുമാറിന്‍റെ ഡല്‍ഹിയിലുള്ള വസതിയില്‍ നിന്ന് അഞ്ച് കോടി രൂപ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ശിവകുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.സിദ്ദരാമയ്യ സര്‍ക്കാരിലെ ഊര്‍ജ മന്ത്രിയാണ് ഡികെ ശിവകുമാര്‍. ഗുജറാത്തില്‍ നിന്നുള്ള 42 കോണ്‍ഗ്രസ് എംഎല്‍മാരെ താമസിപ്പിച്ചിരിക്കുന്ന ഈഗില്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്. ആധായ നികുതി വകുപ്പിലെ പത്ത് ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ജവാന്മാരുമാണ് ഇന്ന് രാവിലെ നടന്ന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ഗുജറാത്തില്‍ നിന്ന് കര്‍ണാടകയിലെത്തിച്ച കോണ്‍ഗ്രസ് എംപിമാരുടെ ചുമതല വഹിച്ചിരുന്നത് ശിവകുമാറാണ്. വെള്ളിയാഴ്ച്ച രാത്രിയാണ് രാജ്യ സഭ തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി വോട്ടിന്‍റെ പേരിലുള്ള കുതിരകച്ചവടം ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എംപിമാരെ കേന്ദ്ര നേതൃത്വം ഇടപെട്ട് ഗുജറാത്തിലേക്ക് മാറ്റിയത്.
മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശങ്കര്‍ സിങ് വഗേല പാര്‍ട്ടി വിട്ടതോടെയാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. 57 എംഎല്‍എമാരില്‍ 7 പേര്‍ നിലവില്‍ രാജിവെച്ചു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും കോണ്‍ഗ്രസ് സഥാനാര്‍ത്ഥിയുമായ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശനം അനിശ്ചിതത്വത്തിലാകുമെന്ന അവസ്ഥയിലാണ് എംഎല്‍എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കൂടുതല്‍ എംഎല്‍എമാര്‍ രാജിക്കു തയാറെടുക്കുന്നതായി സൂചനകളും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് കടത്തിയത്.

ബിജെപി പരസ്യമായി കുതിരക്കച്ചവടത്തിനു തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നും പണവും സ്വാധീനവും ഉപയോഗിച്ചു തങ്ങളുടെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ക്കു ബിജെപി പത്തു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.