നിയമിച്ച് കഷ്ടി പത്ത് ദിവസം; മാധ്യമ ഉപദേഷ്ടാവിനെ ട്രംപ് പുറത്താക്കി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി. നിയമിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ട്രംപിന്റെ നടപടി. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ആന്റണി സ്‌കറാമൂച്ചിനെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. എന്നാല്‍ പുതുതായി ചുമതലയേറ്റ കെല്ലിക്കു പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ വേണ്ടി ആന്റണി സ്‌കറാമൂച്ച് രാജിവച്ചതാണെന്നാണു വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. നേരത്തെ ആഭ്യന്തരസെക്രട്ടറിയായിരുന്ന ജോണ്‍ എഫ്.കെല്ലി ഇന്നലെയാണ് ചീഫ് ഓഫ് സ്റ്റാഫ് പദവി ഏറ്റെടുത്തത്