കെനിയയില്‍ മലയാളി വെടിയേറ്റ് മരിച്ചു

കണ്ണൂര്‍: കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കല്‍ ദിലീപ് മാത്യു (33) ആണ് കൊല്ലപ്പെട്ടത്. നെയ്‌റോബിയിലെ താമസസ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് ദിലീപിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളപ്പുങ്കല്‍ മാത്യു ലൂസി ദമ്പതികളുടെ മകനാണ്. രണ്ടു വര്‍ഷമായി ഈ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷെല്‍മ (നഴ്‌സ്, സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍, ചെറുപുഴ). മകന്‍: അലന്‍ (മൂന്ന്).

© 2024 Live Kerala News. All Rights Reserved.