‘സിപിഐഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും’; തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍

തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബിജെപിക്കെതിരായ ആക്രമണം ഇനിയും തുടര്‍ന്നാല്‍ സിപിഐഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി-സിപിഐഎം സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് സുരേന്ദ്രന്റെ ഭീഷണി നിറഞ്ഞ പരാമര്‍ശം.
ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് നിരന്തരം ആക്രമിക്കപ്പെടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അരാജകത്വം സൃഷ്ടിക്കാനാണ് ഭരിക്കുന്ന കക്ഷിയുടെ ശ്രമം. പാര്‍ട്ടി ഗുണ്ടകളല്ല, ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് ആക്രമണം നടത്തിയത്. ഇവര്‍ എകെജി സെന്ററില്‍ നിന്നുമാണ് വന്നത്. നിലവിലെ രാഷ്ട്രീയ അരാജകത്വത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.