കൊച്ചി മെട്രൊ: യാത്രാനിരക്കുകള്‍ കുറയ്ക്കുന്നത് പരിഗണനയില്‍; സൂചന നല്‍കി കെഎംആര്‍എല്‍ എംഡി

കൊച്ചി മെട്രൊയിലെ യാത്രാനിരക്ക് കുറഞ്ഞേക്കും. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷന്‍ വരെ മെട്രൊ ഓടിത്തുടങ്ങുമ്പോള്‍ നിലവിലെ ടിക്കറ്റ് നിരക്കുകള്‍ പുനരവലോകനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആലുവയില്‍ നിന്നും പാലാരിവട്ടം വരെ 40 രൂപയാണ് മെട്രൊയുടെ ചാര്‍ജ്.
ഇടപ്പളളിയില്‍ ഇറങ്ങിയാലും 40 രൂപ തന്നെ നല്‍കണം. ബസിനെ അപേക്ഷിച്ച് ഇരട്ടി ചാര്‍ജാണിത്. ആലുവയില്‍ നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വീസ് നീളുന്നതോടെ നിരക്ക് വീണ്ടും കൂടുമോ എന്നുളള ആശങ്കകള്‍ക്കിടെയാണ് കെഎംആര്‍എല്‍ എംഡിയുടെ മറുപടിയും. സെപ്റ്റംബറോടെ മഹാരാജാസ് വരെ മെട്രൊ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി ട്രയല്‍ സര്‍വീസ് നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.