രാജ്യസഭയിലേക്ക് അമിത് ഷായെ അയ്ക്കാന്‍ ബിജെപി; ഗുജറാത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനം

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നിന്നും മത്സരിയ്ക്കും. ഗുജറാത്തില്‍ നിന്നു തന്നെ ഒഴിവു വരുന്ന മറ്റൊരു സീറ്റില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ മത്സരിപ്പിക്കാനും തീരുമാനമായി. ബിജെപി ദേശീയ പാര്‍ലമെന്ററി ബോര്‍ഡാണ് ഇരുവരുടെയും പേര് നിര്‍ദേശിച്ചത്.അഞ്ച് തവണ എംഎല്‍എ ആയ അമിത് ഷാ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിജെപിയ്ക്ക് രാഷ്ട്രീയപരമായി ഗുണം ചെയ്യും.
കേന്ദ്ര മന്ത്രി അനില്‍ മാധവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മധ്യ പ്രദേശിലെ സീറ്റില്‍ സംപതീയ ഉയ്ക്കീ മത്സരിപ്പിയ്ക്കാനും തീരുമാനമായി. ആദിവാസി വിഭാഗം നേതാവാണ് അദ്ദേഹം. ബീഹാര്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ സംഭവവികാസങ്ങള്‍ക്കിടയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയും കൂടിയായ ജെപി നെഡ്ഡയാണ് തീരുമാനം പ്രഖ്യപിച്ചത്. പാര്‍ട്ടി ആസ്ഥാനത്തു നടന്ന യോഗത്തിലാഠണ് സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമായത്. അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിനു വേണ്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗുജറാത്തില്‍ മത്സരിയ്ക്കും.

© 2023 Live Kerala News. All Rights Reserved.