പീഡനം സഹിക്ക വയ്യാതെ ഭര്‍ത്താവിനെ കൊന്നു; മൃതദേഹത്തോടൊപ്പം ഒറ്റമുറിയില്‍ രണ്ട് ദിവസം; 15 മിനിറ്റ് വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ തെളിയപ്പെടാതെ പോകുമായിരുന്ന കുറ്റകൃത്യം

അത് വരെ ശില്പിയോടൊപ്പമായിരുന്നു ഭാഗ്യം. എല്ലാം കൃത്യമായിരുന്നു. 15 മിനിറ്റിനുള്ളില്‍ ശില്പിയുടെ ഭര്‍ത്താവ് നിതീഷിന്റെ മൃതദേഹം കത്തിചാമ്പലാവുമായിരുന്നു. ശവസംസ്കാരത്തിനെത്തിയ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടിലായിരുന്നെങ്കില്‍ അതൊരു സാധാരണ മരണമായി മാത്രമായി ഒടുങ്ങിയേനേ. സംശയം തോന്നിയ പൊലീസ് അതിവേഗം പ്രവര്‍ത്തിച്ചതോടെ ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് 32കാരിയായ ശില്പ അധികാരിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ കപഷേറയിലാണ് സംഭവം. കൂടുതല്‍ അന്വേഷണത്തിനൊടുവില്‍ നിതീഷിന്റെ മര്‍ദനം സഹിക്കാനാകാതെ താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ശില്പി പൊലീസിനോട് തുറന്ന് പറഞ്ഞു.
സംഭവത്തിന്റെ ചുരുളഴിയുന്നത് ഇങ്ങനെ-
റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്‍ഡില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു ശില്പി. പശ്ചിമ ബംഗാള്‍ സ്വദേശിയാണിവര്‍. ദിവസവും അമിതമായി മദ്യപിച്ചെത്തുന്ന ഇവരുടെ ഭര്‍ത്താവ് നിതിഷ് ഇവരെ ക്രുരമായി മര്‍ദിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ആഴ്ചയവസാനിക്കാന്‍ കാത്തിരുന്നു. മദ്യം വാങ്ങി നിതീഷിന് നല്‍കി. പാതിരാത്രിയാകുന്നത് വരെ മദ്യപിച്ച് കൊണ്ടിരുന്ന നിതീഷിന്റെ ബോധം മറഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതിരുന്നതിനാല്‍ ഭര്‍ത്താവിന്റെ ശരീരത്തോടൊപ്പം രണ്ട് ദിവസം ഒറ്റമുറി വീട്ടില്‍ ശില്പി കഴിഞ്ഞെന്നും പൊലീസ് പറയുന്നു.
മൂന്നാം ദിവസത്തിന് ശേഷമാണ് അയല്‍വാസികളോട് ശില്പി ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നത്. തിങ്കളാഴ്ച ശില്പിയുടെ കരച്ചില്‍ കേട്ടെത്തുന്ന അയല്‍ക്കാരാണ് നിതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നിതീഷ് മരിച്ചതിന് ശേഷം 48 മണിക്കൂര്‍ ശില്പിയും വീടിന് പുറത്തിറങ്ങിയില്ലെന്ന് പൊലീസ് പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതീഷ് മരിച്ചതെന്നാണ് ശില്പി പൊലീസിനോട് പറഞ്ഞത്. ഡല്‍ഹിയിലെ താപനില 37 ഡിഗ്രിയായതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നതിലും അയല്‍വാസികള്‍ക്ക് സംശയം തോന്നിയില്ല. ഉടനെ സംസ്കരിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

മൃതദേഹം ശ്മശാനത്തിലെത്തിച്ചപ്പോള്‍ കടുത്ത ദുര്‍ഗന്ധത്തിലും കഴുത്തിലെ പാടുകളിലും സംശയം തോന്നിയ ഒരാള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആശിഷ് ദലാലിനെ വിവരം അറിയിക്കുകയാരുന്നു. പൊലീസം സംഘം ഉടനെ എത്തി ശവസംസ്കാരം തടഞ്ഞു മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. നീതിഷ് മരിച്ച് 72 മണിക്കൂറോളമായെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും തെളിഞ്ഞു. ഉടനെ പൊലീസ് ശില്പിയെ അറസ്റ്റ് ചെയ്തു. പിന്നീട് ശില്പി കുറ്റം സമ്മതിക്കുകയാരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ നിതീഷിന്റെ മര്‍ദനം സഹിക്കാന്‍ കഴിയാത്ത തരത്തില്‍ കൂടിയത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ശില്പി നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ക്ക് 13ഉം 11ഉം വയസുള്ള കുട്ടികളുണ്ട്. ഇവര്‍ ശില്പിയുടെ അമ്മയോടൊപ്പം ബംഗാളിലാണ് താമസിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.