നടി ആക്രമിക്കപ്പെട്ട കേസ്: ഗായിക റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്. കൂടാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ റിമി നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം റിമി ടോമി എങ്ങനെ അറിഞ്ഞുവെന്ന് അന്വേഷണ സംഘം ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മറുപടികളില്‍ പൊരുത്തക്കേട് ഉളളതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം.

© 2023 Live Kerala News. All Rights Reserved.