നായികാവേഷം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചു; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിക്കുകയും 33 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്. യുവതിക്ക് നായികാവേഷം വാഗ്ദാനം ചെയ്ത ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു വിന്‍സണ്‍.
അമേരിക്കന്‍ മലയാളിയും ദന്ത ഡോക്ടറുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. സിനിമയില്‍ നായികാവേഷം ലഭിക്കുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാരക്രിയകള്‍ നടത്തുന്നതിനെന്ന് പറഞ്ഞാണ് വിന്‍സണ്‍ യുവതിയില്‍ നിന്ന് പണം ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

© 2025 Live Kerala News. All Rights Reserved.