വിദ്യാര്‍ത്ഥികളില്‍ നിന്ന് 100 രൂപ വീതം ഈടാക്കാന്‍ കെഎസ്ആര്‍ടിസി; വാങ്ങുന്നത് പ്രൊസസിങ് ചാര്‍ജ് എന്ന പേരില്‍

തിരുവനന്തപുരം: സൗജന്യയാത്ര അനുവദിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും പണം ഈടാക്കാന്‍ കെഎസ്ആര്‍ടിസിയുടെ തീരുമാനം. പ്രൊസസിങ് ചാര്‍ജ് എന്ന പേരില്‍ 100 രൂപയാണ് ഈടാക്കുക. വിദ്യാര്‍ത്ഥികളില്‍ നിന്നും ഒറ്റത്തവണയായി തുക ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് എല്ലാ യൂണിറ്റുകളിലേക്കും കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ അയച്ചു.
പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിക്കുന്നത്. സ്റ്റേഷനറി ചാര്‍ജ് എന്ന പേരില്‍ 10 രൂപയും ഈടാക്കിയിരുന്നത്.

ഈ അദ്ധ്യയന വര്‍ഷത്തില്‍ കാര്‍ഡ് പുതുക്കാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികചാര്‍ജ് ഈടാക്കാന്‍ കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എല്ലാം യൂണിറ്റുകളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധികചാര്‍ജ് ഈടാക്കുന്നതിനെതിരെ കെഎസ്യു രംഗത്തെത്തി. കെഎസ്ആര്‍ടിസിയുടെ നീക്കം വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര എ്ന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കെഎസ്‌യു ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.