പരാതിക്കാരിയെ എംഎല്‍എ വിളിച്ചത് 900 തവണ; എം വിന്‍സന്റിനെതിരെ കൂടുതല്‍ തെളിവുകള്‍; അറസ്റ്റ് ഉടനെന്ന് സൂചന

കോവളം എംഎല്‍എ എം വിന്‍സന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരിയായ വീട്ടമ്മയെ എം വിന്‍സന്റ് എംഎല്‍എ 5 മാസത്തിനിടെ എംഎല്‍എ 900 തവണയാണ് വിളിച്ചത്. എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നാണ് ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെ മൊഴി നല്‍കി. മറ്റ് ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും എംഎല്‍എയ്ക്ക് എതിരാണെന്ന് പൊലീസ് പറഞ്ഞു.
നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തന്നൊണ് ആരോപണം. ഒരു വൈദികനെയും കന്യാസ്ത്രീയെയും ഇക്കാര്യം അറിയിച്ചിരുന്നു. മൂന്നുപേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: എം വിന്‍സെന്റ് ഒന്നിലധികം തവണ യുവതിയെ പീഡിപ്പിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട്; എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്യുമെന്ന് സൂചന
എം വിന്‍സന്റ് എംഎല്‍എയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ അജിതാബീഗം സ്പീക്കര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഉടന്‍തന്നെചോദ്യംചെയ്യും. കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കുമെന്ന് സ്പീക്കറിന് നല്‍കിയ കത്തില്‍ പറയുന്നു.

അതേസമയം, പീഡനക്കേസില്‍ ആരോപണത്തില്‍ വിന്‍സന്റ് പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. സ്ത്രീയ്ക്ക് മാനസിക വിഭ്രാന്തിയെന്ന വിശദീകരണമാണ് വിന്‍സന്റ് നല്‍കിയത്. എംഎല്‍എയെ സ്ത്രീ നിരന്തരം ശല്യപ്പെടുത്തി എന്നാണ് വിശദീകരണമെന്ന് എംഎം ഹസന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.