ബിജെപി കോഴ; അന്വേഷണം ഇന്ന് തന്നെ തുടങ്ങുമെന്ന് ലോക്‌നാഥ് ബെഹ്‌റ

മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ ഇന്ന് തന്നെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അന്വേഷണം ഡല്‍ഹിയിലേക്കും നീളുമെന്നും ഡിജിപി മാധ്യമങ്ങളെ അറിയിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരെ കുറിച്ചാകും അന്വേഷണം. സതീഷ് നായരെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.
ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഇന്നലെയാണ് ഉത്തവിട്ടത് വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സിപിഐ(എം) കോവളം ഏരിയ കമ്മിറ്റിയംഗവുമായ സുക്കാര്‍ണോയുടെ പരാതിയിലാണ് നടപടി.

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

© 2024 Live Kerala News. All Rights Reserved.