മെഡിക്കല്‍ കോളേജ് കോഴ: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തളളി കുമ്മനം; ആരോപണം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ ആരോപണം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുളളതാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖ നോക്കാതെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി സമഗ്രമായ അന്വേഷണം നടത്തുമെന്നും തുടര്‍ നടപടി പാര്‍ട്ടി വേദികളില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജഞാബന്ധമായ പാര്‍ട്ടിയായാണ് ബിജെപി. സംഭവം അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത് അതുകൊണ്ടാണ്. അഴിമതിയുടമായി പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു.
പാലക്കാട് ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.

ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.