ആത്മഹത്യ പ്രേരണ കേസ്; കോവളം എംഎഎല്‍എ പരാതി ഒതുക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്

തിരുവന്തപുരം: ആത്മഹത്യ പ്രേരണാകുറ്റത്തില്‍ പ്രതായായ കോവളം എംഎല്‍എ എം വിന്‍സെന്റ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്ത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ സഹോദരനുമായാണ് എംഎല്‍എ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. തന്റെ പേര് പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് എം വിന്‍സെന്റ് സംഭാഷണത്തില്‍ പറയുന്നുണ്ട്. എംഎല്‍എ സംസാരിരിക്കുന്നതിന്റെ ശബ്ദരേഖ ന്യൂസ് 18 ചാനലാണ് പുറത്തുവിട്ടത്.


ഞാനൊരു കാര്യം പറയാം എന്തെങ്കിലും രീതിയിലുള്ള വാര്‍ത്തയോ മറ്റോ വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല. 100 ശതമാനം.
എം വിന്‍സെന്റ് എംഎല്‍എ ഫോണ്‍ റെക്കോഡിങ്ങില്‍ പറയുന്നത് ‘

എംഎല്‍എയുടെ ആവശ്യപ്രകാരം താന്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ സഹോദരന്‍ പറയുന്നതും സംഭാഷണത്തിലുണ്ട്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് വീട്ടമ്മ മൊഴി നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെടുന്നു. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗം പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.