നടിയെ ആക്രമിച്ചതില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളെന്ന് റൂറല്‍ എസ് പി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലെന്ന് അന്വേഷണ സംഘത്തിലുള്ള ആലുവാ റൂറല്‍ എസ് പി എ വി ജോര്‍ജ്ജ്. ദിലീപിന്റെ ജാമ്യഹര്‍ജി തടയാന്‍ മാത്രം ശക്തമാണ് തെളിവുകളെന്നും എസ് പി പറഞ്ഞു.
വ്യാഴാഴ്ചയാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യാനായി നിരവധി തവണ വിളിപ്പിച്ചെങ്കിലും അപ്പുണ്ണി ഒളിവിലായിരുന്നു. അപ്പുണ്ണിക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നതിനിടെയാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
വേണ്ടത്ര തെളിവുകളില്ലാതെയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് രാംകുമാര്‍ മുമ്പ് പറഞ്ഞിരുന്നു. ഈ വാദത്തെ തള്ളുകയാണ് അന്വേഷണ സംഘം.

© 2024 Live Kerala News. All Rights Reserved.